കുഞ്ഞന്‍ പ്രിന്ററിനെ വിപണിയില്‍ അവതരിപ്പിച്ച് എച്ച് പി; വില 8,999 രൂപ

കുട്ടി പ്രിന്റര്‍ അവതരിപ്പിച്ച് എച്ച് പി. കൈയ്യില്‍ കൊണ്ട് നടക്കാവുന്ന തരത്തിലുള്ള മിനി പ്രിന്റാണ് എച്ച് പി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇക്കാലത്ത് സ്മാര്‍ട്ട് ഫോണും അതിന്റെ ക്യാമറയും യഥേഷ്ടം ഉപയോഗിക്കുന്നുണ്ടെങ്കിലും ഫോട്ടോകള്‍ പ്രിന്റ് ചെയ്ത് എടുക്കാനുള്ള സൗകര്യങ്ങള്‍ അതിനില്ല.

ഈ അവസരത്തിലാണ് കയ്യില്‍ കൊണ്ടു നടക്കാവുന്ന സ്മാര്‍ട്ട് ഫോണുകളുടെ വലുപ്പത്തില്‍ തന്നെ എച്ച് പി പുതിയ പ്രിന്റര്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഫോട്ടോകള്‍ പ്രിന്റ് ചെയ്യുന്നതിന് കുറവുണ്ടായിട്ടില്ലെന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനി ഈ ‘കുഞ്ഞന്‍’ പ്രിന്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘സ്‌പ്രോകറ്റ് പ്ലസ്’ എന്ന മോഡലിന്റെ പരിഷ്‌കരിച്ച രൂപമാണ് പുതിയ ഫോട്ടോ പ്രിന്റര്‍. 8,999 രൂപയാണ് ഇതിന്റെ വില.

Top