എച്ച്പി വിക്ടസ് 10 സീരീസ് ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ച്ച്പി വിക്ടസ് 16 സീരീസ് ഗെയിമിംഗ് ലാപ്ടോപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏറ്റവും പുതിയ എഎംഡി റൈസണ്‍, ഇന്റല്‍ 11 ജെന്‍ പ്രോസസറുകളുമായിട്ടാണ് ഈ ലാപ്‌ടോപ്പുകള്‍ വരുന്നത്. എച്ച്പി വിക്ടസ് ഇ സീരീസ് എഎംഡി റൈസണ്‍ 7 പ്രോസസറുകളുമായിട്ടാണ് വരുന്നത്. എച്ച്പി വിക്ടസ് ഡി സീരീസ് ഇന്റല്‍ കോര്‍ ഐ7 പ്രോസസറുകളാണ് ഉപയോഗിക്കുന്നത്.

എച്ച്പി വിക്ടസ് ഇ സീരീസിന്റെ വില ആരംഭിക്കുന്നത് 64,999 രൂപ മുതലാണ്. ആമസോണ്‍ ഇന്ത്യ വഴി വില്‍പ്പനയ്ക്ക് എത്തുന്ന ഈ ഡിവൈസ് മൈക്ക സില്‍വര്‍ നിറത്തില്‍ ലഭ്യമാകും. എച്ച്പി വിക്ടസ് ഡി സീരീസ് ലാപടോപ്പുകളുടെ വില ആരംഭിക്കുന്നത് 74,999 രൂപ മുതലാണ്. റിലയന്‍സ് ഡിജിറ്റല്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴി വരും ആഴ്ചകളില്‍ ഇവ ലഭ്യമാകും. ബ്ലൂ കളറിലാണ് ഇവ പുറത്തിറക്കിയിരിക്കുന്നത്.

എച്ച്പി വിക്ടസ് 16 ഗെയിമിംഗ് ലാപ്ടോപ്പ് മോഡലുകള്‍ വിന്‍ഡോസ് 10ലാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷാവസാനം വിന്‍ഡോസ് 11ലേക്ക് ഈ ലാപ്‌ടോപ്പുകള്‍ അപ്ഗ്രേഡു ചെയ്യാനാകും. ഫുള്‍ എച്ച്ഡി റെസല്യൂഷനോടു കൂടിയ 16 ഇഞ്ച് ഡിസ്പ്ലേകളാണ് ഇവയില്‍ ഉള്ളത്. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്, ഐസേഫ് ലോ ബ്ലൂ ലൈറ്റ് ടെക്‌നോളജി എന്നിവയുള്ള ഡിസ്‌പ്ലെയാണ് ഇത്. ഇ സീരീസ് എഎംഡി റൈസണ്‍ 5 5600 എച്ച്, റൈസണ്‍ 7 5800 എച്ച് പ്രോസസറുകള്‍ ഉപയോഗിച്ചിരിക്കുന്നു.

വിക്ടസ് ഡി സീരീസിന് ഇന്റല്‍ 11th ജനറേഷന്‍ കോര്‍ ഐ5-11300 എച്ച്, കോര്‍ ഐ 7-11800 എച്ച് പ്രോസസറുകളാണ് ഉള്ളത്. എന്‍വിഡിയ ജിഫോഴ്സ് ആര്‍ടിഎക്‌സ് 3060 6 ജിബി ജിപിയു, എഎംഡി റേഡിയന്‍ ആര്‍എക്‌സ് 5500 എം ജിപിയു എന്നിവയാണ് എച്ച്പി വിക്ടസ് ഇ സീരീസില്‍ ഉള്ളത്. എന്നാല്‍ എച്ച്പി വിക്ടസ് ഡി സീരീസില്‍ എന്‍വിഡിയ ഓപ്ഷന്‍ മാത്രമേ ലഭിക്കുകയുള്ളു. ഇത് ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 3060 6 ജിബി ജിപിയു ആണ്.

16 ജിബി ഡിഡിആര്‍ 4 റാം വരെ ഈ ലാപ്‌ടോപ്പുകളില്‍ ഉണ്ട്. ഇത് 32 ജിബിയായി അപ്ഗ്രേഡു ചെയ്യാനാകും. 512 ജിബി പിസിഐഇ ജെന്‍ 4 വരെ സിംഗിള്‍ എസ്എസ്ഡി കോണ്‍ഫിഗറേഷനുകളില്‍ ഈ ലാപ്‌ടോപ്പുകള്‍ ലഭ്യമാണ്. മികച്ച തെര്‍മ്മല്‍ എഫിഷന്‍സിക്കായി കൂടുതല്‍ മികച്ച വലിയ വെന്റുകളും വലിയ ഫാനുകളുമുള്ള അഞ്ച് വഴികളുള്ള എയര്‍ഫ്‌ലോ ഡിസൈനാണ് എച്ച്പി ഈ ലാപ്‌ടോപ്പുകളില്‍ നല്‍കിയിട്ടുള്ളത്. പെര്‍ഫോമന്‍സ് മോഡുകള്‍ മാറ്റാനും അണ്ടര്‍വോള്‍ട്ട് ചെയ്യാനും നെറ്റ്വര്‍ക്ക് ബൂസ്റ്റര്‍ ഉപയോഗിക്കാനും സിസ്റ്റം വൈറ്റലുകള്‍ നിരീക്ഷിക്കാനും ഗെയിമിംഗ് ഹബ് സോഫ്‌റ്റ്വെയര്‍ നിങ്ങളെ സാഹായിക്കും. ഈ ലാപ്‌ടോപ്പുകളില്‍ ബാങ്ക് & ഒലുഫ്സെന്‍ സ്പീക്കര്‍ സിസ്റ്റവും ഉണ്ട്.

 

Top