HP-elitex3-smartphone

ടെക്‌നോളജി രംഗത്തെ അതികായന്‍മാരായ എച്ച്പി ഉപയോക്താക്കള്‍ക്കായി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുകയാണ്. എലൈറ്റ് എക്‌സ്3 എന്ന് പേരിട്ടിരിക്കുന്ന ഫോണില്‍ ഡെസ്‌ക്ക്‌ടോപ്പ് സൗകര്യവും കൂടി ലഭ്യമാക്കുകയാണ് കമ്പനി. ഈയിടെ കഴിഞ്ഞ എംഡബ്ല്യൂസി ട്രേഡ് ഷോയിലാണ് എച്ച്പി ആദ്യമായി എലൈറ്റ് എക്‌സ്3 അവതരിപ്പിച്ചത്.

ഒരു അമേരിയ്ക്കന്‍ കമ്പനി പുറത്തിറക്കുന്ന മൈക്രോസോഫ്റ്റ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ എന്ന സവിശേഷതയും എലൈറ്റ് എക്‌സ്3യ്ക്ക് അവകാശപ്പെടാം. കൂടാതെ ഐപി67 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചുവെന്നത് സ്മാര്‍ട്ട് ഫോണിന്റെ സ്വീകാര്യത വര്‍ധിപ്പിയ്ക്കുന്ന ഒന്നുതന്നെയാണ്. വിന്‍ഡോസ് 10 മൊബൈല്‍ സോഫ്റ്റ്‌വെയറിലാണ് എലൈറ്റ് എക്‌സ്3 പ്രവര്‍ത്തിയ്ക്കുന്നത്.

5.96 ഇഞ്ചോടുകൂടിയ ക്യൂഎച്ച്ഡി അമോള്‍ഡ് ഡിസ്‌പ്ലേയും ഗൊറില്ലാ ഗ്ലാസ് സംരക്ഷണവും എലൈറ്റ് എക്‌സ്3യെ മറ്റ് സ്മാര്‍ട്ട് ഫോണുകളില്‍ വ്യത്യസ്തമാക്കുന്നു. കൂടാതെ 4ജിബി റാം,64 ജിബി ഇന്‍ബ്യുല്റ്റ് സ്‌റ്റോറേജ്,മൈക്രോ എസ്ഡി കാര്‍ഡ,15 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ,8 മെഗാപിക്‌സല്‍ ബാക്ക് ക്യാമറ,4150എംഎഎച്ച് ബാറ്ററി തുടങ്ങിയ സൗകര്യങ്ങളും സ്മാര്‍ട്ട്‌ഫോണില്‍ ഒരുക്കിയിട്ടുണ്ട്.

Top