നി​റ​ഞ്ഞു​ക​വി​ഞ്ഞ് എ​ന്‍​ആ​ര്‍​ജി സ്റ്റേ​ഡി​യം; “​ഹൗ​ഡി മോ​ദി’ വേ​ദി​യി​ല്‍ മോദിയും ട്രംപും

ഹൂസ്റ്റണ്‍ : ടെക്‌സസിലെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരോടു സംസാരിക്കുന്ന ‘ഹൗഡി മോദി’ സംഗമ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും എത്തി.

ലോകത്തിലെ എറ്റവും പ്രസിദ്ധനായ രാഷ്ട്രീയക്കാരനാണ് ട്രംപെന്ന് നരേന്ദ്രമോദി വേദിയില്‍ പറഞ്ഞു. കൈവച്ച മേഖലകളിലെല്ലാം മുദ്ര പതിപ്പിച്ച നേതാവാണ് ട്രംപ്. അദ്ദേഹത്തെ ഇവിടേക്ക് സ്വാഗതം ചെയ്യാനായതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളോടെയാണ് ചടങ്ങു തുടങ്ങിയത്. അരലക്ഷത്തിലേറെ ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന ‘ഹൗഡി മോദി’ സംഗമം ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ടും ഡോലക് കൊട്ടി ആഘോഷിച്ചുമാണ് ടെക്‌സസിലെ ഇന്ത്യന്‍ വംശജര്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. എന്‍ആര്‍ജി സ്റ്റേഡിയിത്തിലെ മുഴുവന്‍ സീറ്റുകളും നിറഞ്ഞുകവിഞ്ഞിരുന്നു.

ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യി​ലെ​യും റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യി​ലെ​യും നേ​താ​ക്ക​ളും ഗ​വ​ര്‍​ണ​ര്‍​മാ​രും മേ​യ​ര്‍​മാ​രും സെ​ന​റ്റ​ര്‍​മാ​രും പ​ങ്കെ​ടു​ക്കു​ന്ന ഹൗ​ഡി മോ​ദി പ​രി​പാ​ടി ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ഉ​ത​കു​മെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്.

Top