ഡബ്ല്യുഡബ്ല്യുഇയിലെ മുൻ റിംഗ് അനൗൺസറായ ഹോവാർഡ് ഫിന്‍കല്‍ അന്തരിച്ചു

ന്യുജേഴ്‌സി: ലോകമെമ്പടും പ്രേഷകരുള്ള വേള്‍ഡ്‌ റസ്ലിംഗ് എന്റര്‍ടെയ്‌ന്മെന്റ് (ഡബ്ലു.ഡബ്ലു.ഇ)ലെ മുന്‍ റിംഗ് അനൗണ്‍സറും ഡബ്ലു.ഡബ്ലു.ഇ ഹാള്‍ ഒഫ് ഫെയിമറുമായ ഹൊവാര്‍ഡ് ഫിന്‍കല്‍ അന്തരിച്ചു. 69 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു.

1950 ജൂണ്‍ 7 ന് ന്യൂജേഴ്സിയിലെ നെവാര്‍ക്കില്‍ ജനിച്ച ‘ദ ഫിംഗ്’ എന്ന വിശേഷണത്തില്‍ പ്രസിദ്ധനായ ഫിന്‍കല്‍, 1977 ല്‍ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ റിംഗ് അനൗണ്‍സറായി അരങ്ങേറ്റം കുറിച്ചു. 1980 ഏപ്രില്‍ 1 ന് ഡബ്ല്യുഡബ്ല്യുഇയുടെ മുന്‍ഗാമിയായ ഡബ്ല്യുഡബ്ല്യുഎഫില്‍ നിയമിച്ചു.

വിന്‍സ് മക്മഹന്‍ ജൂനിയര്‍ ഡബ്ല്യുഡബ്ല്യുഎഫ് ഏറ്റെടുത്ത് ദേശീയ ടിവി ഗുസ്തി പ്രമോഷനായി മാറിയപ്പോള്‍ അദ്ദേഹം ഡബ്ല്യുഡബ്ല്യുഇയുടെ പ്രധാന റിംഗ് അനൗണ്‍സറായി. എംഎസ്ജി കേബിള്‍വിഷന്‍ / യുഎസ്എ നെറ്റ്വര്‍ക്ക് പ്രക്ഷേപണങ്ങളില്‍ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍ അനൗണ്‍സറായും ഫിന്‍കല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫിന്‍കലിന്റെ കുതിച്ചുകയറുന്ന ശബ്ദം പതിവായി ടിവി ഗുസ്തി ഐക്കണുകളായ ദി അള്‍ട്ടിമേറ്റ് വാരിയര്‍, ഹള്‍ക്ക് ഹൊഗാന്‍, സ്റ്റോണ്‍ കോള്‍ഡ് സ്റ്റീവ് ഓസ്റ്റിന്‍ എന്നിവരെ 2016 മുതല്‍ റെസല്‍മാനിയ ഇവന്റുകളില്‍ അവതരിപ്പിച്ചു. 2009 ല്‍ ഡബ്ല്യുഡബ്ല്യുഇ അദ്ദേഹത്തെ ഹാള്‍ ഓഫ് ഫെയിം നല്‍കി ആദരിച്ചു.

Top