ഇന്‍സ്റ്റഗ്രാമില്‍ ലൈക്ക് ചെയ്ത ചിത്രങ്ങള്‍ കാണാന്‍ ഇനി എളുപ്പവഴി

ഫോട്ടോ സ്ട്രീമിങ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാം ഏറ്റവും ജനപ്രിയമായ സോഷ്യല്‍ മീഡിയാ സേവനങ്ങളില്‍ ഒന്നാണ്. ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇന്‍സ്റ്റഗ്രാമിനുള്ളത്.

എന്നാല്‍ ഇനിമുതല്‍ ലൈക്ക് ചെയ്ത പോസ്റ്റുകള്‍ മാത്രം കാണാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. ഇന്‍സ്റ്റഗ്രം പ്രൊഫൈലില്‍ മുകളില്‍ വലതു കോണിലുള്ള മെനു ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ കാണുന്ന ‘Posts you’ve liked’ സെലക്ട് ചെയ്യമ്പോള്‍ ഏറ്റവും ഒടുവില്‍ ലൈക്ക് ചെയ്ത 300 പോസ്റ്റുകള്‍ കാണാം.

ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷനില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. ഡെസ്‌ക്ടോപ്പില്‍ ഇന്‍സ്റ്റാഗ്രാം തുറന്നാല്‍ ഈ സൗകര്യമുണ്ടാവില്ല.

Top