How to investigate the case, half of the personnel required jacob thomas

തിരുവനന്തപുരം: ആവശ്യമുളളതിന്റെ പകുതി ഉദ്യോഗസ്ഥരുമായി എങ്ങനെ കേസ് അന്വേഷിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ചോദിച്ചത്.

നിലവില്‍ 90 സിഐമാരും 34 ഡിവൈഎസ്പിമാരുമാണ് വിജിലന്‍സിലുളളത്. 196 സിഐമാരെയും 68 ഡിവൈഎസ്പിമാരെയും ആവശ്യപ്പെട്ടിട്ട് മാസങ്ങളായി. കൂടുതല്‍ ഉദ്യോഗസ്ഥരെ അനുവദിച്ചാല്‍ മുഴുവന്‍ കേസും നിശ്ചിത സമയത്തിനകം അന്വേഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വരെ വിജിലന്‍സ് ഇടപെടുന്ന സാഹചര്യത്തില്‍ എങ്ങനെ അന്വേഷണം വേഗത്തിലാകുമെന്നും അദ്ദേഹം ചോദിച്ചു. കൂടുതല്‍ ഉദ്യോഗസ്ഥരെ വൈകാതെ കിട്ടുമെന്നാണ് പ്രതീക്ഷെന്നും ഒറ്റകേസും അന്വേഷിക്കാതെ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സിന് വേഗത പോരെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്തെ കേസുകള്‍ ഒച്ച് ഇഴയുന്നപോലെ ഇഴയുകയാണെും കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തിയിരുന്നു.

Top