കൊച്ചി: മലയാള സിനിമയിലെ മുന്‍നിര നായകന്മാരിലൊരാളാണ് ഉണ്ണി മുകുന്ദന്‍. സീഡന്‍ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ഉണ്ണി പിന്നീട് മലയാളത്തിന്റെ സ്വന്തം പ്രിയതാരമായി മാറുക ആയിരുന്നു. ഇപ്പോഴിതാ ഒരു ഗ്രൂപ്പില്‍ ഉണ്ണിയെയും നടി അനുശ്രീയെയും ചേര്‍ത്തുള്ള ഒരു പോസ്റ്റിന് മറുപടിയുമായി സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
പോപ്പുലര്‍ ഒപ്പീനിയന്‍സ് മലയാളം എന്ന ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റില്‍ ഉണ്ണി മുകുന്ദനും അനുശ്രീയും ഇരുന്ന് സംസാരിക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പം ‘മലയാളികള്‍ കാത്തിരിക്കുന്ന ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്’ എന്നാണ് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത് ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്റ് ചെയ്യണം? എന്നാണ് ഉണ്ണി ചോദിക്കുന്നത്.
എന്നാല്‍, ജയ് ഗണേഷ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 11നാണ് ചിത്രം തിയറ്ററില്‍ എത്തുക. അതായത് വിഷുവിനോട് അനുബന്ധിച്ചാകും റിലീസ്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങി നിരവധി പേര്‍ വേഷമിടുന്നുണ്ട്.
ഒരിടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന തമിഴ് ചിത്രം ഗരുഡന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. സൂരിയാണ് ചിത്രത്തിലെ നായകന്‍. ശശി കുമാര്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ആര്‍ എസ് ദുരൈ സെന്തില്‍കുമാറാണ് ചിത്രത്തിന്റെ സംവിധാനം. രേവതി ശര്‍മ്മ, ശിവദ, രോഷിണി ഹരിപ്രിയന്‍, സമുദ്രക്കനി, മൈം ഗോപി, ആര്‍.വി.ഉദയകുമാര്‍, വടിവുകരശി, ദുഷ്യന്ത്, മൊട്ട രാജേന്ദ്രന്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളില്‍ എത്തും.