‘ഓപ്പണ്‍ഹൈമര്‍’ നേളന്റെ പ്രതിഫലം എത്ര ? കണക്കുകള്‍ ഇങ്ങനെ

നിരവധി പുരസ്‌കാരങ്ങള്‍ ചിത്രം വാരികൂട്ടിയ ചിത്രമാണ് ‘ഓപ്പണ്‍ഹൈമര്‍’. ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാരങ്ങളും എടുത്ത് പറയേണ്ടതാണ്. ഏഴ് വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സിനിമയുടെ സംവിധായകന്‍ ക്രിസ്റ്റഫര്‍ നൊളന്റെ ആദ്യ ഓസ്‌കര്‍ എന്ന പ്രത്യേകത കൂടി ഇത്തവണത്തെ അക്കാദമി പുരസ്‌കാരങ്ങള്‍ക്കുണ്ട്. ആറ്റം ബോംബിന്റ പിതാവായ വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ജെ ഓപ്പണ്‍ഹൈമറുടെ ജീവിതം പശ്ചാത്തലമാക്കിയ സിനിമ ഒരുക്കിയത് വമ്പന്‍ ബജറ്റിലാണ്. എന്നാല്‍ സിനിമ നിര്‍മ്മിച്ച തുകയ്ക്കടുത്താണ് ക്രിസ്റ്റഫര്‍ നോളന്റെ മാത്രം പ്രതിഫലം എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

നോളന്റെ പ്രതിഫലം 100 മില്യണ്‍ ഡോളറാണെന്നാണ് വെറൈറ്റിയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇത് ഏകദേശം 828 കോടി ഇന്ത്യന്‍ രൂപ വരും. 2023 ജൂലൈയില്‍ തിയേറ്ററുകളില്‍ എത്തിയ ‘ഓപ്പണ്‍ഹൈമര്‍’, ആഗോള ബോക്സ് ഓഫീസില്‍ നേടിയത് 958 മില്ല്യണ്‍ ഡോളര്‍ (7935 കോടി) ആണ്.

ഭീമമായ പ്രതിഫലം സംവിധായകന് ലഭിച്ചപ്പോള്‍ ചിത്രത്തിലെ അഭിനേതാക്കളുടെ പ്രതിഫലം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. റോബര്‍ട്ട് ജെ ഓപ്പണ്‍ഹൈമറെ അവതരിപ്പിച്ച കിലിയന്‍ മര്‍ഫിയുടെ പ്രതിഫലം 10 മില്യണ്‍ ഡോളറാണ്. റോബര്‍ട്ട് ഡൗണി ജൂനിയര്‍, എമിലി ബ്ലണ്ട്, മാറ്റ് ഡാമണ്‍ തുടങ്ങിയ സഹതാരങ്ങള്‍ക്ക് നാല് മില്യണ്‍ ഡോളറാണ് ലഭിച്ചത് എന്നും വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.

Top