99 രൂപ ഓഫര്‍ എത്ര പേര്‍ ഉപയോഗപ്പെടുത്തി; കണക്കുകള്‍ പുറത്തുവിട്ട് മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍

ദേശീയ സിനിമാ ദിനത്തില്‍ രാജ്യമൊട്ടുക്കുമുള്ള സിനിമാപ്രേമികള്‍ക്ക് മികച്ച അവസരമായിരുന്നു. 99 രൂപക്ക് സിനിമ കാണാനപള്ള അവസരമാണ് ഓഗസ്റ്റ് 13 ന് ഒരുങ്ങിയത്. മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് സിനിമാ പ്രോമികള്‍ക്കായി ഇത്തരമൊരു അവസരം ഒരുക്കികൊടുത്തത്. ഇപ്പോഴിതാ കാണികളുടെ പങ്കാളിത്തം സംബന്ധിച്ചുള്ള ആദ്യ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അസോസിയേഷന്‍.

പിവിആര്‍ ഐനോക്‌സ്, സിനിപൊളിസ്, മിറാഷ്, സിറ്റിപ്രൈഡ്, മുക്ത എ2, മൂവി ടൈം, വേവ്, എം2കെ, മൂവി മാക്‌സ്, രാജ്ഹന്‍സ്, എന്‍വൈ സിനിമാസ്, ഡിലൈറ്റ് തുടങ്ങി രാജ്യത്തെ പ്രമുഖ സിനിമാശൃംഖലകളൊക്കെ ഈ സിനിമാ ആഘോഷത്തിന്റെ ഭാഗമായിരുന്നു. 4000 ല്‍ അധികം സ്‌ക്രീനുകളാണ് പങ്കെടുത്തത്. ഇതിന്റെ ഭാഗമായി പുലര്‍ച്ചെ 6 മണി മുതല്‍ പല തിയറ്ററുകളിലും പ്രദര്‍ശനങ്ങള്‍ ആരംഭിച്ചു. ടിക്കറ്റ് നിരക്കിലെ കുറവ് പ്രേക്ഷകര്‍ ശരിക്കും ആഘോഷിച്ചതായാണ് മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്റെ കണക്ക്. 60 ലക്ഷത്തിലധികം ആളുകള്‍ പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ വാങ്ങി എന്നാണ് ആദ്യ കണക്കുകള്‍. ഈ വര്‍ഷം രാജ്യത്ത് ഏറ്റവുമധികം പ്രേക്ഷകര്‍ സിനിമ കാണാനെത്തിയ രണ്ടാമത്തെ ദിവസവുമായിമാറി ഒക്ടോബര്‍ 13.

Top