സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തുന്നത് ശിവസേന എത്രകാലം പൊറുക്കും: ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ : ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തുന്നത് ശിവസേന എത്രകാലം പൊറുക്കുമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.

സവര്‍ക്കറേയും ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയും കുറിച്ച് കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍ പുറത്തിറക്കിയ ലഘുലേഖ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഫഡ്നാവിന്റെ അഭിപ്രായപ്രകടനം. ഗാന്ധി ഘാതകന്‍ ഗോഡ്സെയുമായി സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗത്തിലായിരുന്നു എന്ന് ലഘുലേഖയില്‍ പരാമര്‍ശിച്ചിരുന്നു.

രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച ഒരു മഹദ്വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നത് എത്രകാലം ശിവസേനയ്ക്ക് ക്ഷമിക്കാന്‍ കഴിയും? ഞങ്ങള്‍ ഇക്കാര്യത്തില്‍ നിശബ്ദരായിരിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഞങ്ങള്‍ക്ക് സര്‍വര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തുന്നത് പൊറുക്കാനാവില്ല – ഫഡ്നാവിസ് പറഞ്ഞു.

Top