എല്ലാ മോദിമാരും കള്ളന്മാരാണ്; രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെയുള്ള കേസില്‍ സ്റ്റേ

റാഞ്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രിക്ക് എതിരെ രാഹുല്‍ ഗാന്ധി നടത്തിയ വിവാദ പരാമര്‍ശത്തില്‍ രജിസ്റ്റര്‍ ചെയ്ത മാനനഷ്ട് കേസ് സ്റ്റേ ചെയ്ത് ജാര്‍ഖണ്ഡ് ഹൈക്കോടതി. കേസില്‍ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ താത്കാലികമായാണ് സ്‌റ്റേ. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് എല്ലാ മോദിമാരും കള്ളന്മാരാണ് എന്ന് രാഹുല്‍ ഗാന്ധി വിവാദ പ്രസ്താവനയിറക്കിയത്.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ പതിമൂന്നിന് നടത്തിയ പ്രസംഗത്തില്‍ നീരവ് മോദിയെയും ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പേരെടുത്താണ് രാഹുല്‍ വിമര്‍ശിച്ചത്. ‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടെയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

Top