ലോകവ്യാപകമായി കൊറോണ വൈറസ് പടരുന്നതില്‍ ചൈനയെ പഴിച്ച് ക്രിക്കറ്റ്താരം

ന്യൂഡല്‍ഹി: ചൈനക്കാരുടെ ഭക്ഷണ രീതിയാണ് ലോകത്തെ മുഴുവന്‍ ഇപ്പോള്‍ ഭീതിയിലാക്കിയിരിക്കുന്നതെന്ന്പാക് മുന്‍ ക്രിക്കറ്റ് താരം ഷൊഹൈബ് അക്തര്‍. അവര്‍ എങ്ങനെയാണ് വവ്വാലുകളുടെ രക്തവും മൂത്രവും കുടിക്കുന്നത്. എന്നിട്ട് ലോകം മുഴുവന്‍ വൈറസുകള്‍ പരത്തുന്നത്. എങ്ങനെയാണ് വവ്വാല്‍, നായ, പൂച്ച എന്നിവയൊക്കെ ഭക്ഷിക്കുക. ഇത് തനിക്ക് മനസിലാവുന്നില്ല.

ലോകം മുഴുവന്‍ ഇപ്പോള്‍ ഭീതിയിലാണ്. വിനോദ സഞ്ചാരമേഖല തകരാറിലായി. സാമ്പത്തിക രംഗം ബാധിച്ചു. ലോകവ്യാപകമായി അടച്ചിടലുകള്‍ നേരിടുന്നുവെന്ന് ഷൊഹൈബ് അക്തര്‍ വീഡിയോയില്‍ പറയുന്നു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് കൊറോണ വൈറസ് മൂലമാണ് നിര്‍ത്തേണ്ടി വന്നതില്‍ എനിക്ക് ദേഷ്യമുണ്ട്. താന്‍ ചൈനയിലെ ആളുകള്‍ക്ക് എതിരല്ല. മൃഗങ്ങളെ സംബന്ധിച്ച നിയമങ്ങളെയാണ് താന്‍ എതിര്‍ക്കുന്നതെന്നും അക്തര്‍ പറഞ്ഞു.

Top