എങ്ങിനെ ഒരു മികച്ച കളിക്കാരനാവാം; ഹര്‍ദിക്കിനേയും രാഹുലിനേയും ട്രോളി മുംബൈ പൊലീസ്

ടെലവിഷന്‍ പരിപാടിക്കിടെ അബദ്ധത്തില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശനം നേരിടുകയാണ് ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലും. ഇരുവരെയും വിമര്‍ശിച്ചുകൊണ്ട് ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോളിതാ ഇരുവരെയും വിമര്‍ശിച്ചുകൊണ്ട് മുംബൈ പൊലീസും രംഗത്തെത്തിയിരിക്കുകയാണ്.

എങ്ങിനെ ഒരു മികച്ച കളിക്കാരനാവാം? ഫീല്‍ഡില്‍ പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്യുക. ഫീല്‍ഡിന് പുറത്ത് സ്ത്രീകള്‍ക്ക് എല്ലാവിധ ബഹുമാനവും നല്‍കുക എന്നെഴുതിയ ഫോട്ടോയുമായിട്ടാണ് മുംബൈ പൊലീസിന്റെ വരവ്. എല്ലായ്‌പ്പോഴും ജെന്‍ഡില്‍മാന്‍, ജെന്‍ഡില്‍മാന്‍ തന്നെയായിരിക്കും എന്നും മുംബൈ പൊലീസ് പറയുന്നു. മുംബൈ പൊലീസിന്റെ വാക്കുകള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്കിടെ നടത്തിയ പരാമര്‍ശങ്ങളാണ് ഇരുവരെയും വിവാദങ്ങളില്‍ എത്തിച്ചത്. അന്വേഷണ വിധേയമായിട്ട് ഇവരെ ടീമില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണിപ്പോള്‍.

Top