പാ​സ്പോ​ര്‍​ട്ട് റ​ദ്ദാ​ക്കി​യ​തി​നാ​ല്‍ തി​രി​ച്ചു​വ​രാ​നാ​വി​ല്ലെന്ന് സി​ബി​ഐ​യോ​ടു മെ​ഹു​ല്‍ ചോ​ക്സി

Mehul Choksy

ന്യൂഡല്‍ഹി: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇന്ത്യയിലേക്കില്ലെന്ന് പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി) വായ്പത്തട്ടിപ്പു കേസില്‍ ആരോപണവിധേയനായ ഗീതാജ്ഞലി ഗ്രൂപ്പ് ഉടമ മെഹുല്‍ ചോക്‌സി. ഇത് ചൂണ്ടിക്കാട്ടി ചോക്‌സി സിബിഐക്കു കത്തയച്ചു.

ഇന്ത്യന്‍ ഭരണകൂടം തന്റെ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തതിനാല്‍ ഇന്ത്യയിലേക്കെത്താന്‍ കഴിയില്ലെന്നും പാസ്‌പോര്‍ട്ട് റദ്ദ് ചെയ്ത സ്ഥിതിക്കു താന്‍ എങ്ങനെ ഇന്ത്യയിലേക്ക് എത്തുമെന്നും ചോക്‌സി ചോദിച്ചു. തന്റെ വാദങ്ങള്‍ വിശദീകരിക്കാന്‍ ആരോഗ്യപ്രശ്‌നങ്ങളും ചോക്‌സി ചൂണ്ടിക്കാട്ടുന്നുണ്ട്. അടുത്തിടെ താന്‍ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നെന്നും ആറുമാസം യാത്ര ചെയ്യരുതെന്നാണ് ഡോക്ടറുടെ നിര്‍ദേശമെന്നും ചോക്‌സി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നിലവില്‍ താന്‍ എവിടെയാണ് ഉള്ളതെന്ന കാര്യം ചോക്‌സി വെളിപ്പെടുത്തിയിട്ടില്ല. പിഎന്‍ബി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 16നാണ് നീരവ് മോദിയുടെയും ചോക്‌സിയുടെയും പാസ്‌പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയത്.

Top