ജിസാനിലേക്ക് ഹൂതികളുടെ മിസൈല്‍ ആക്രമണം; ആറ് മിസൈലുകള്‍ വെടിവെച്ചിട്ടു

റിയാദ്: യെമന്‍ പ്രവിശ്യയായ സാദയില്‍ നിന്ന് തെക്കന്‍ സൗദി നഗരമായ ജിസാനിലേക്ക് ഹൂതികള്‍ തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകളെ സൈന്യം വെടിവെച്ചിട്ടുവെന്ന് അറബ് സഖ്യസേന അറിയിച്ചു.

ജിസാനിലെ സാധാരണക്കാര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തുവാന്‍ ശ്രമിക്കുന്നതെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

Top