സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം; അറബ് രാഷ്ട്രങ്ങള്‍ അപലപിച്ചു

റിയാദ്‌:ഇന്നലെ സൗദി അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ അറബ് രാഷ്ട്രങ്ങള്‍ അപലപിച്ചു. ഇറാന്‍ പിന്തുണയോടെ ഹൂതിവിമതര്‍ നടത്തുന്ന ആക്രമണത്തെ ചെറുക്കുമെന്ന് സൗദി സഖ്യസേന പ്രഖ്യാപിച്ചു. സിവിലിയന്മാര്‍ക്ക് നേരെ നടത്തിയ പ്രകടമായ ആക്രമണമാണ് ഇതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് കുറ്റപ്പെടുത്തി. ഇന്നലെയുണ്ടായ ആക്രമണത്തിന് ശേഷം സൗദി സഖ്യസേന യമനില്‍ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കി.

അറബ് ലീഗും ഓഐസിയും ആക്രമണത്തില്‍ അപലപിച്ചു. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികള്‍ക്ക് ആയുധം ലഭിക്കുന്നതെന്ന് സൗദി സഖ്യസേന ആവര്‍ത്തിച്ചു. ആക്രമണം ഹൂതികള്‍ ഏറ്റെടുത്തതിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സഖ്യസേന ആക്രമണം ശക്തമാക്കി.

യമന്‍ സമാധാന ചര്‍ച്ചങ്ങള്‍ ലക്ഷ്യം കണാതെ പോയതിനാല്‍ ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാണ്. തുടര്‍ച്ചായായ മൂന്നാം ദിനമാണ് വിമാനത്തവാളത്തിന് നേരെ ഹൂതി വിമതരുടെ ആക്രമണം നടക്കുന്നത്. ഈ സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Top