സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം. സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു. സൗദിയിലെ ഖമീസ് മുശൈത്തിന് നേര്‍ക്ക് ഹൂതികള്‍ അയച്ച ഡ്രോണ്‍ ശനിയാഴ്ചയാണ് അറബ് സഖ്യസേന തകര്‍ത്തത്.

അതേസമയം ശനിയാഴ്ച യെമനിലെ മൊശ തീരം ലക്ഷ്യമാക്കിയും ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. മിസൈലുകളും സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.

 

Top