ഹൂതികളുടെ രഹസ്യ ആയുധകേന്ദ്രങ്ങളില്‍ സൌദി സഖ്യസേനയുടെ ആക്രമണം

സൌദി : അരാംകോ പ്ലാന്റിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ഹൂതികളുടെ രഹസ്യ ആയുധകേന്ദ്രങ്ങളില്‍ സൌദി സഖ്യസേനയുടെ ആക്രമണം. ആയുധപ്പുരകള്‍ തകര്‍ന്നതായും ഇവിടെ തമ്പടിച്ചിരുന്നവര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

യമന്‍ അതിര്‍ത്തിയിലും സന്‍ആയിലേയും ഗുഹകളിലാണ് ഹൂതികളുടെ പ്രധാന ആയുധ സംഭരണ കേന്ദ്രം. ഇവിടെയാണ് ഹൂതികള്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ആയുധങ്ങളും സൂക്ഷിക്കുന്നത്. ഇവിടേക്ക് ആയുധങ്ങളെത്തിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു സഖ്യസേന.

Top