അബുദാബിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; സുരക്ഷാനടപടികള്‍ സ്വീകരിച്ച് ആഭ്യന്തരമന്ത്രാലയം

അബുദാബി: അബുദാബിക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഹൂതികള്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ‘ഏത് ഭീഷണിയും നേരിടാന്‍ രാജ്യം പൂര്‍ണ്ണ സന്നദ്ധമാണ്. യുഎഇയെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കും’ യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

തകര്‍ത്ത ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ അബുദാബിയുടെ ആളില്ലാത്ത പ്രദേശങ്ങളില്‍ പതിച്ചതിനാല്‍ ആക്രമണത്തില്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

Top