രാജ്യത്തെ ഹൗസിങ് വിൽപ്പനയിൽ കഴിഞ്ഞ സാമ്പത്തിക പാദത്തിൽ വൻ കുതിപ്പ്

രാജ്യത്തെ ഹൗസിങ് വിൽപ്പനയിൽ കഴിഞ്ഞ സാമ്പത്തിക പാദത്തിൽ വൻ കുതിപ്പ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള  സാമ്പത്തിക പാദത്തിൽ രാജ്യത്തെ ഏഴ് നഗരങ്ങളിൽ 110811 യൂണിറ്റുകൾ വിറ്റുപോയെന്നാണ് കണക്ക്. ഇതേ കാലയളവിൽ കഴിഞ്ഞ വർഷം ആകെ 88976 യൂണിറ്റുകളാണ് വിൽക്കാനായത്.

അതേസമയം സാമ്പത്തികരംഗം കൊവിഡിൽ നിന്ന് കരകയറുന്നതാണ് അടുത്തടുത്ത രണ്ട് പാദങ്ങളിലെ വീട് വിൽപ്പനയുടെ കണക്കുകൾ നോക്കുമ്പോൾ മനസിലാവുന്നത്. അവസാന പാദവാർഷികത്തിൽ വർധനവുണ്ടായെങ്കിലും താമസ സ്ഥലങ്ങളുടെ വിൽപ്പനയിൽ 2020 കാലം അത്ര നല്ലതായിരുന്നില്ല. മുൻവർഷം 341466 യൂണിറ്റുകളാണ് വിറ്റതെങ്കിൽ 286951 യൂണിറ്റുകളാണ് 2020 ൽ വിൽക്കാനായത്. 16 ശതമാനം ഇടിവാണ് ഉണ്ടായത്.

Top