പിറവത്ത് ആ​ടി​നെ അ​ഴി​ക്കാ​ന്‍ പോ​യ വീട്ടമ്മ മി​ന്ന​ലേ​റ്റ് മ​രി​ച്ചു

പിറവം : പിറവത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കക്കാട് നെടുമലയില്‍ പരിയാരുമറ്റത്തില്‍ ദിനേശിന്റെ ഭാര്യ ശ്രീകല (39) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഇടിമിന്നലുണ്ടായത്.

വീടിനടുത്തുള്ള പുരയിടത്തില്‍ ആടിനെ അഴിക്കാന്‍ പോയ ശ്രീകല മിന്നലേറ്റ് കുഴഞ്ഞു വീഴുകയായരുന്നു. പശുവിനെ അഴിക്കാനെത്തിയ സമീപവാസിയായ സ്ത്രീയാണ് ശ്രീകല വീണു കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top