വീട്ടമ്മയെ പീഡിപ്പിച്ച കേസ്: രണ്ട് ഓര്‍ത്തഡോക്സ് സഭാ വൈദികരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

കൊല്ലം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ച രണ്ട് ഓര്‍ത്തഡോക്സ് സഭാ വൈദികരെ കൂടി ഇന്ന് അറസ്റ്റ് ചെയ്തേക്കും. മറ്റു രണ്ടുപേരായ ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ.ജോര്‍ജ് എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇവര്‍ കീഴടങ്ങാതെ മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണെന്നും സൂചനയുണ്ട്.

പ്രതികളെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി തിരച്ചില്‍ തുടരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫാ. ജോബ് മാത്യുവിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങില്ല.

Top