ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

GAS-EXPLOSION

കൊടുങ്ങല്ലൂര്‍: ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കോട്ടപ്പുറം കോട്ട കൂളിയത്ത് ജസ്റ്റിന്റെ ഭാര്യ ജോബിയ്ക്കാണ് പൊള്ളലേറ്റത്. 90 ശതമാനം പൊള്ളലേറ്റ ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ മൂന്നോടെയാണ് അപകടം നടന്നത്. വീടിനുള്ളില്‍ ഗ്യാസിന്റെ മണം പരന്നത് ശ്രദ്ധയില്‍പ്പെട്ട ജോബി അടുക്കളയില്‍ ചെന്ന് സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ സിലണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടന ശക്തിയില്‍ വീടിന്റെ ജനല്‍പാളികള്‍ തെറിച്ച് റോഡിലേക്ക് വീണു. ഗ്യാസ് ചോര്‍ന്നതെങ്ങനെയെന്ന കാര്യം വ്യക്തമായിട്ടില്ല. പോലീസ് പരിശോധന നടത്തി.

Top