വീട്ടമ്മയെ പീഡിപ്പിച്ച കേസ് ; അറസ്റ്റിലായ വൈദികന്‍ കുറ്റം സമ്മതിച്ചു

orthodox sabha

തിരുവല്ല: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഓര്‍ത്തഡോക്സ് വൈദികന്‍ കുറ്റം സമ്മതിച്ചു. കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന് വൈദികന്‍ പൊലീസിനോട് പറഞ്ഞു. കേസില്‍ മൂന്നാം പ്രതിയാണ് അറസ്റ്റിലായ ഫാ. ജോണ്‍സണ്‍.വി.മാത്യു.

തിരുവല്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിന് ശേഷം ഇയാളെ തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് കുറ്റ സമ്മതം. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. അതേസമയം, ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനം എടുത്തിരുന്നില്ല. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധിപറയാന്‍ ഇരിക്കെയാണ് അറസ്റ്റ്.

Top