പിറവത്ത് വീട്ടമ്മയെ കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ

കൊച്ചി : പിറവത്ത് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി. പിറവം സ്വദേശിനി ശ്യാമള കുമാരിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിന് പിന്നാലെ ഇവർക്കൊപ്പം താമസിക്കുന്ന ശിവരാമനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓട്ടോ ഡ്രൈവറായ ശിവരാമനൊപ്പമായിരുന്നു ശ്യാമള താമസിച്ചിരുന്നത്. ഇവരോടുള്ള സംശയമാണ് കൊലയ്ക്ക് കാരണമെന്നാണ്പൊലീസ് പറയുന്നത്.

Top