വീട്ടമ്മയെ വെട്ടിക്കൊന്ന സംഭവം: ഗുണ്ടാസംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

തൃശൂര്‍: വീട്ടിൽ കയറി യുവതിയെ വെട്ടിക്കൊന്ന സംഭവത്തിൽ ഗുണ്ടാ സംഘത്തിലെ രണ്ടു പേർ അറസ്റ്റിലായി. കാട്ടൂര്‍ക്കടവില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന സംഭവത്തിൽ കരാഞ്ചിറ സ്വദേശി നിഖില്‍, പുല്ലഴി സ്വദേശി ശരത്ത് എന്നിവരാണ് കാട്ടൂര്‍ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ വീട്ടിലേക്കു ഇരച്ചെത്തിയ ഗുണ്ടാ സംഘം ലക്ഷ്മിയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പന്നിപടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഗുണ്ടാസംഘം ലക്ഷ്മിയെ വെട്ടി വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷും ഗുണ്ടാ സംഘവും തമ്മിലുണ്ടായ ചില പ്രശ്നങ്ങളുടെ തുടർച്ചയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Top