ഇടുക്കി കട്ടപ്പനയില്‍ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

ഇടുക്കി: കട്ടപ്പനയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മയാണ് മരിച്ചത്. വായിൽ തുണി തിരുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് സംശയം.

ഇന്ന് പുലര്‍ച്ചെയാണ് ജോര്‍ജ് ഭാര്യയെ മരിച്ചനിലയില്‍ കണ്ടത്. ചിന്നമ്മയുടെ കഴുത്തിലെ മാല ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. കട്ടപ്പന പൊലീസ് കേസ് അന്വേഷണം ആരംഭിച്ചു.

 

Top