അഴിയൂരില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കാണാതായത് ഞായറാഴ്ച രാവിലെ മുതല്‍

കോഴിക്കോട്: കോഴിക്കോട് അഴിയൂരില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞപ്പള്ളി തൈക്കണ്ടിയില്‍ ജലാലുദ്ദീന്റെ ഭാര്യ സറീന (40) യെ ആണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്ന് ചോമ്പാല പോലീസിന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

എരിക്കിന്‍ ചാലിലെ കുടുംബ വീട്ടിലെ കിണറ്റില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Top