വീട്ടമ്മ തലക്കടിയേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവിനെ അവശനിലയില്‍ കണ്ടെത്തി

കോട്ടയം: വേളൂരില്‍ സ്ത്രീയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. ഭര്‍ത്താവിനെ അവശനിലയില്‍ കണ്ടെത്തി. പാറപ്പാടം സ്വദേശി ഷീബ സാലി (55) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സാലിയെയാണ് വീടിനുളളില്‍ അവശനിലയിലായിരുന്നു.

സാലിയെ ഗുരുതരപരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനുള്ളില്‍ ഇരുവരെയും കെട്ടിയിട്ട നിലയിലായിരുന്നു. പാചക വാതക സിലിണ്ടര്‍ തുറന്നുവിട്ടിരിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top