ബസില്‍ നിന്നു തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മാവേലിക്കര : അമിത വേഗത്തില്‍ തിരിഞ്ഞ ബസില്‍ നിന്നു തെറിച്ചു വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊന്നാരംതോട്ടം സുരേഷ് ഭവനം സുരേഷിന്റെ ഭാര്യ പ്രസന്നകുമാരിയാണു (50) മരിച്ചത്.

കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.

Top