കാര്‍ ഡ്രൈവറുമായുള്ള തര്‍ക്കത്തിനിടെ ബൈക്കില്‍നിന്നു തെറിച്ച് വീണ വീട്ടമ്മ മരിച്ചു

accident

ആലപ്പുഴ: ബൈക്കില്‍നിന്നു തെറിച്ച് വീണ വീട്ടമ്മ മരിച്ചു. ചെങ്ങന്നൂര്‍ ഇരവിപേരൂര്‍ സ്വദേശിനി ആനന്ദവല്ലി (56) ആണു കാര്‍ ഡ്രൈവറുമായുള്ള തര്‍ക്കത്തിനിടെ ബസ് കയറി മരിച്ചത്.

ബൈക്കില്‍ മകനൊപ്പം പോകവെ ചെങ്ങന്നൂര്‍ പ്രവിന്‍കൂട് ജംഗക്ഷനില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു കാറില്‍ തട്ടിയെന്നാരോപിച്ച്, കാര്‍ ഡ്രൈവര്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചു. തര്‍ക്കത്തിനിടെ ബൈക്കും ആനന്ദവല്ലിയും മറിഞ്ഞുവീണു. ഈ സമയം ബസ് ഇവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

അപകടത്തിനു കാരണക്കാരനായ കാര്‍ ഡ്രൈവര്‍ പന്തളം സ്വദേശി മുഹമ്മദ് സാദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Top