രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

കൊച്ചി: എറണാകുളത്ത് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. പെരുമ്പാവൂര്‍ വെങ്ങോല ഓണക്കര മഠത്തില്‍ ലീലാ ദേവി (62) ആണ് മരിച്ചത്. ഭര്‍ത്താവ് സോമസുന്ദരം കര്‍ത്തയ്ക്കു ഗുരുതരമായി പരിക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ എല്‍ദോസ്, സ്റ്റാഫ് നഴ്‌സ് ജിന്‍ഷ എന്നിവര്‍ക്കും പരിക്കേറ്റു.

പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ലീലാ ദേവിയെ വിദഗ്ധ ചികിത്സയ്ക്കായി പഴങ്ങനാട്ടെ സമരിറ്റന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചത്.

Top