മദ്യലഹരിയിലെത്തിയ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് വീട്ടമ്മ മരിച്ചു

ഫോര്‍ട്ട് കൊച്ചി: മദ്യലഹരിയിലെത്തിയ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് വീട്ടമ്മ മരിച്ചു. ഈരവേലി ചിറപ്പുറം പരേതനായ ഖാലിദിന്റെ ഭാര്യ ബീവി(55) ആണ് മരിച്ചത്.

അയല്‍വാസിയായ യുവാവ് മദ്യലഹരിയില്‍ ബീവിയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. ഈ സമയം മകനൊപ്പം പുറത്തു പോയിരിക്കുകയായിരുന്നു വീട്ടമ്മ. വീട്ടിലേക്ക് ഇവര്‍ തിരികെ എത്തിയപാടെ യുവാവ് ആക്രമിച്ചു. ഇവരുടെ മരുമകളും, രണ്ട് കുട്ടികളും ഈ സമയം വീട്ടിലുണ്ടായിരുന്നു.

വീട്ടമ്മയെ ഉടനെ ഫോര്‍ട്ടുകൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അമരാവതി ബിവറേജസ് ഔട്ട്ലറ്റിന് സമീപമാണ് ബീവിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. ആക്രമണത്തില്‍ ഇവരുടെ മകന്‍ ഷമീറിനും പരിക്കേറ്റു. ഫോര്‍ട്ടുകൊച്ചി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top