കള്ളനെ കൊലപ്പെടുത്തി വീട്ടുടമ മൃതദേഹം സൂക്ഷിച്ചത് 15 വർഷം

റോം: മോഷ്ടാവിനെ കൊലപ്പെടുത്തി വീട്ടുടമ മൃതദേഹം സൂക്ഷിച്ചത് 15 വർഷം. ഓസ്‌ട്രേലിയയിലെ സിഡ്‌നി സ്വദേശിയായ ബ്രൂസ് റോബർട്ട്‌സ് ആണ് മൃതദേഹം വീട്ടിനുള്ളിൽ സൂക്ഷിച്ചത്. ദുർഗന്ധം പുറത്തുവരാതിരിക്കാനായി ഇയാൾ 70 ഓളം എയർ ഫ്രഷ്‌നറുകളാണ് ഉപയോഗിച്ചത്. കവർച്ചക്കാരനായ ഷെയ്ൻ സ്‌നെൽമാനാണ് കൊല്ലപ്പെട്ടത്.

2002 ൽ വീട്ടിൽ കവർച്ചക്കെത്തിയ സ്‌നെൽമാനെ റോബർട്ട് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടിനുള്ളിൽ സൂക്ഷിച്ചു. ഇയാളുടെ വീട്ടിൽ നിന്ന് നിരവധി തോക്കുകളും പൊലീസ് കണ്ടെത്തി. 2002ലാണ് ഇയാൾ ഷെയ്ൻ സ്‌നെൽമാനെ കൊലപ്പെടുത്തിയത്.വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ റിപ്പോർട്ടുകൾ ഇപ്പോഴാണ് പുറത്തുവന്നത്.

2017ൽ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് റോബർട്ട്‌സ് മരണപ്പെട്ടു. 2018ൽ വീട് ശുചിയാക്കുന്നതിനിടെയാണ് കവർച്ചക്കാരനായ സ്‌നെൽമാന്റെ മൃതദേഹം കണ്ടെത്തുന്നത്. മാലിന്യകൂമ്പാരങ്ങൾക്കിടയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ചുറ്റും 70ഓളം എയർഫ്രഷ്‌നറിന്റെ കുപ്പികളും കണ്ടെടുത്തു.

Top