കുടുംബങ്ങളുടെ കടബാധ്യത ഉയരുന്നു; 50 വര്‍ഷത്തെ താഴ്ന്ന നിലയില്‍ സമ്പാദ്യം

റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം രാജ്യത്തെ ബാധ്യത കൂടുകയും ഗാര്‍ഹിക സമ്പാദ്യം 50 വര്‍ഷത്തെ താഴ്ന്ന നിലയിലുമാണ്. 2021-22 സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 7.2 ശതമാനമായിരുന്ന കുടുംബങ്ങളുടെ സമ്പാദ്യം അടുത്തവര്‍ഷം 5.1 ശതമാനമായി കുറയുകയും,
കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത ജിഡിപിയുടെ 5.8 ശതമാനമായി ഉയരുകയും ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷം 3.8 ശതമാനമായിരുന്നു.

ഉപഭോഗം വര്‍ധിച്ചതും വസ്തു വാങ്ങലുമാണ വര്‍ധനവിന് പിന്നില്‍. 2006-07 സാമ്പത്തിക വര്‍ഷം ഇത് 6.7 ശതമാനമായിരുന്നു. യഥാര്‍ത്ഥത്തില്‍ രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യത്തില്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇടിവുണ്ടാകുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ 22.8 ലക്ഷം കോടി രൂപയില്‍നിന്ന് 2021-22ലെത്തിയപ്പോള്‍ 16.96 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തിലെത്തിയപ്പോഴാകാട്ടെ 13.76 ലക്ഷം കോടിയുമായി. ഗാര്‍ഹിക കടമാകട്ടെ ജിഡിപിയുടെ 36.9 ശതമാനത്തില്‍നിന്ന് 37.6 ശതമാനമായി ഉയരുകയും ചെയ്തു.

Top