ബാഹുബലി സിനിമയിലെ രംഗങ്ങള്‍ സ്പൂഫ് രീതിയില്‍ ഉപയോഗിച്ച് ഹൗസ് ഫുള്‍ 4

ബോളിവുഡില്‍ വന്‍ വിജയം നേടിയ ഹൗസ് ഫുള്‍ സീരീസ് സിനിമകളില്‍ നാലാമത്തെ സീരീസ് ആയ ഹൗസ്ഫുള്‍ 4 ട്രെയിലര്‍
പുറത്തിറങ്ങി. ബാഹുബലി സിനിമയിലെ രംഗങ്ങള്‍ സ്പൂഫ് രീതിയില്‍ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രഭാസ് പാമ്പിനെ ഉപയോഗിച്ച് തമന്നയെ ഭയപ്പെടുത്തുന്ന രംഗവും യുദ്ധത്തിനിടെ അമ്പെയ്യുന്ന രംഗവുമൊക്കെ കോമഡി രീതിയില്‍ ചിത്രത്തില്‍ കാണാം.

1419 മുതല്‍ 2019 വരെയുള്ള അറുന്നൂറു വര്‍ഷത്തെ പുനര്‍ജന്മവുമായി ബന്ധപ്പെട്ട നര്‍മരസമുള്ള ഫാന്റസി പ്രമേയമാണ് ചിത്രത്തിന്റേത്. ഫര്‍ഹാദ് സംജിയാണ് സംവിധായകന്‍. നിര്‍മാതാവ് കൂടിയായ സജിത്ത് നദിയാദ്വാലയുടെ കഥയ്ക്ക് തിരക്കഥ രചിച്ചിട്ടുള്ളത് സജിത്ത് സംജിയാണ്. ദേവി ശ്രീപ്രസാദ്, സോഹലീ സെന്‍, വിപിന്‍ പട്ട്വാ, തനിഷ്‌ക് ഭഗച്ചി, ഗുരു റാന്തവെ, രജത് നാഗ് പാല്‍ എന്നീ ആറു സംഗീത സംവിധായകരാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

അക്ഷയ് കുമാര്‍, ഋതേഷ് ദേശ്മുഖ് ,റാണാ ദഗുബാട്ടി ,ബോബി ഡിയോള്‍ ,കൃതി സനോന്‍ ,പൂജാ ഹെഗ്ഡേ, കൃതി ഖാര്‍ബന്ധ, ചുങ്കി പാണ്ഡെ, ബൊമന്‍ ഇറാനി, നവാസുദീന്‍ സിദ്ദീഖി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

Top