ഹൗസ്ബോട്ടിന് തീപിടുത്തം; കൊല്ലത്ത് മൂന്ന് വിദേശ സഞ്ചാരികളെ രക്ഷപ്പെടുത്തി

കൊല്ലം : പന്മന കല്ലിട്ടക്കടവിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. മൂന്ന് വിനോദസഞ്ചാരികളെ രക്ഷപെടുത്തി. ഹൗസ് ബോട്ട് പൂർണ്ണമായും കത്തി നശിച്ചു. വൈകിട്ട് അഞ്ചരയോടെയാണ് തീപിടുത്തം ഉണ്ടായത്.

രണ്ട് ജീവനക്കാരെക്കൂടാതെ മൂന്ന് ജർമ്മൻ വിനോദസഞ്ചാരികളും ഉണ്ടായിരുന്നു. റിച്ചാർഡ്, ആൻഡ്രിയാസ്, വാലന്റെ എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.

Top