ഇടുക്കിയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചെറുതോണി: ഇടുക്കി ചെറുതോണിയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാഴത്തോപ്പ് നെല്ലിക്കുന്നേല്‍ രാജപ്പന്റെ ഭാര്യ ഗൗരിയെയാണ് വീടിനു സമീപം പുരയയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് . ഭര്‍ത്താവ് രാജപ്പനാണ് ഗൗരിയെ മരിച്ച നിലയില്‍ ആദ്യം കണ്ടത്. അയല്‍വാസികളെത്തി ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഗൗരിയുടെ ആഭരണങ്ങള്‍ വീടിനുള്ളില്‍ ഊരിവെച്ചിരുന്നു. ഭര്‍ത്താവ് വീട്ടിലില്ലാതിരുന്നപ്പോഴാണ് സംഭവം. മൃതദേഹം കിടന്ന സ്ഥലത്ത് ഒരു കൈലിമുണ്ട് കണ്ടെത്തിയതും കഴുത്തില്‍ ചെറിയ മുറിവ് കണ്ടെത്തിയതുമാണ് ദുരൂഹതക്കിടയാക്കിയത്. മൃതദേഹം പോലീസ് സര്‍ജ്ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമാര്‍ട്ടം നടത്തും.

 

Top