മാധുര്യമുള്ള ഓർമ്മകൾ നൽകുന്ന മധുരമുള്ള വീട്- ചോക്ലേറ്റ് വീട്

CHOCOLATE HOME

മാധുര്യം ഉള്ള ഓർമ്മകൾ ആരാണ് ഇഷ്ടപ്പെടാത്തത്? എല്ലാം മധുരമുള്ളതാകാൻ അല്ലെ നാം ആഗ്രഹിക്കുക? ഓർമകൾക്ക് ഒപ്പം വീടും കൂടി മാധുര്യം ഉള്ളത് ആയാലോ? പറഞ്ഞു വരുന്നത് എന്താണെന്ന് മനസിലാവുന്നില്ല അല്ലെ? സംഗതി ഒരു വീടാണ്. മധുരമുള്ള ഒരു വീട്. അതായത് ചോക്ലേറ്റ് കൊണ്ട് നിർമ്മിച്ച ഒരു വീട്. വീട് എന്ന് പറയുമ്പോൾ വെറും വീട് അല്ല കേട്ടോ. നല്ല വലുപ്പമുള്ള ഒരു ചോക്ലേറ്റ് വീട്.
chocolate-house-02_

പാരിസിലെ ഒരു പ്രാന്ത പ്രദേശത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 200 സ്‌കോയർ ഫീറ്റ് ഉള്ള ഈ വീട് ഉണ്ടാക്കിയിരിക്കുന്നത് 30,000 പൗണ്ട് ചോക്ലേറ്റ് ഉപയോഗിച്ചാണ്. ഇതെന്ത് ഭ്രാന്താണ് പറഞ്ഞു വരുന്നത് എന്ന് ആലോചിക്കേണ്ട. ഭ്രാന്തും സ്വപ്നവും ഒന്നുമല്ല ഇത്. ഇങ്ങനെ ശരിക്കും ഒരു വീട് ഉണ്ട്. വെറുതെ ഇങ്ങനെ ഒരു വീട് ഉണ്ടാക്കി ഇട്ടിരിക്കുകയാണ് എന്നും വിചാരിക്കണ്ട. ഈ വീട്ടിൽ ഒരു രാത്രി താമസിക്കുകയും ചെയ്യാം. പ്രശസ്തനായ ചോക്ലേറ്റ് കലാകാരനായ ജീൻ-ലുക്ക് ഡെക്ലുസിയയാണ് ഈ മധുരമുള്ള വീട് രൂപകൽപ്പന ചെയ്തത്. 600 മണിക്കൂറുകൾ കൊണ്ടാണ് ഡെക്ലുസിയയും, അയാളുടെ മകനും ചേർന്ന് ഈ വീട് നിർമ്മിച്ചത്.
chocolate-house-03

നാല് പേർക്ക് ഈ വീട്ടിൽ രാത്രിയിൽ കഴിയാം. വീടിന്റെ ഭിത്തിയും മേൽക്കൂരയും മാത്രമല്ല ബാക്കി എല്ലാം ചോക്ലേറ്റ് കൊണ്ടി നിർമ്മിച്ചതാണ്. വൈറ്റ് ചോക്ലേറ്റും ഡാർക്ക് ചോക്ലേറ്റും ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീട്ടിലെ ബുക്കുകൾ ഇരിക്കുന്ന ഷെൽഫും ക്ലോക്കും നെരിപ്പോടും ഉൾപ്പടെ എല്ലാം ചോക്ലേറ്റ് കൊണ്ട് നിർമ്മിച്ചതാണ്. ഈ വീട്ടിൽ താമസിച്ചാൽ മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. ഇവിടെ ഭക്ഷ്യ യോഗ്യമായ രീതിയിൽ ചോക്ലേറ്റ് ലഭിക്കും.
choclate-house-04

വീട്ടിൽ ഇരുന്ന് ക്ഷീണിക്കുമ്പോൾ വേണമെങ്കിൽ ചോക്ലേറ്റ് കുളത്തിനരികിൽ ഇരുന്നു വിശ്രമിക്കുകയും ചെയ്യാം. ആകെ മോതോതിൽ ചോക്ലേറ്റ് മയം. അതാണ് ഈ വീട്. അതെങ്ങനെ ശരിയാകും ഈ കാലാവസ്ഥയും മൃഗങ്ങളും ഒന്നും ഇത് നശിപ്പിക്കില്ലേ എന്ന് ചോദിച്ചാൽ. ഇല്ല, ഈ ചോക്ലേറ്റ് വീട് ഒരു ഗ്ലാസ് വീടിനു ഉള്ളിലാണ്. സൈറ്റെ ഡി ലാ സെറാമിക്വേ എന്ന പൂന്തോട്ടത്തിനുള്ളിലെ ഗ്ലാസ് കൂടാരത്തിലാണ് ഈ വീട്. അതിനാൽ വീട് നശിക്കും എന്ന പേടിയും വേണ്ട. മധുരമുള്ള ഓർമ്മയ്ക്കായി മാധുര്യമുള്ള ഈ വീട്ടിൽ എത്താം.

Top