House divided over Mallya, Congress accuses BJP of helping ‘thieves’

rahul gandhi

ന്യൂഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യക്ക് രാജ്യം വിടാന്‍ അവസരം ഒരുക്കിയത് കേന്ദ്ര സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.

9,000 കോടി രാജ്യത്തെ ബാങ്കില്‍ നിന്നും വായ്പ എടുത്ത് തിരിച്ചടക്കാത്തെ ഒരാള്‍ എങ്ങനെ രാജ്യം വിട്ടുവെന്ന് രാഹുല്‍ ചോദിച്ചു. ഇക്കാര്യത്തില്‍ നരേന്ദ്ര മോദിയും അരുണ്‍ ജയ്റ്റ്‌ലിയും മറുപടി പറയണമെന്നും പാര്‍ലമെന്റില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന പറഞ്ഞവര്‍ എങ്ങനെ മല്യയെ രക്ഷപെടാന്‍ അനുവദിച്ചു. കള്ളപ്പണം തിരിച്ചുപിടിച്ച് ഓരോ പൗരനും 15 ലക്ഷം വീതം നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം എങ്ങനെയായി. പാര്‍ലമെന്റിന്റെ ഇരു സഭകളിലും നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് പ്രധാനമന്ത്രി മറുപടി നല്‍കിയെങ്കിലും താന്‍ ചോദിച്ച് ‘ഫെയര്‍ ആന്റ് ലവ്‌ലി’ പദ്ധതിയെക്കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല.

മല്യ വിഷയത്തില്‍ പ്രതിപക്ഷം സംസാരിക്കുന്നത് തടസപ്പെടുത്താനാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രിക്ക് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ താത്പര്യമില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

Top