മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല

മലപ്പുറം: കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ബാക്കി ജില്ലകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കും.

വഴിയോരങ്ങളിലെ അനധികൃത ഭക്ഷണ വില്‍പ്പന നിരോധിക്കണമെന്നും ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളെ ഒരു വാതിലില്‍ കൂടി കയറ്റി മറ്റൊരു വാതിലിലൂടെ കടത്തണമെന്ന നിര്‍ദ്ദേശം പലയിടത്തും അപ്രായോഗികമാണെന്നും ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ പറഞ്ഞു.

കര്‍ശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്തെ ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. പകുതി സീറ്റില്‍ മാത്രം ആളുകളെ ഇരുത്തുകയും ആറ് അടി അകലം പാലിക്കുകയും വേണം. ഇത് വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് വലിയൊരു വിഭാഗം ഹോട്ടല്‍ ഉടമകളും പറയുന്നത്.
പാഴ്‌സല്‍ സര്‍വ്വീസ് മാത്രമാക്കി തുടരാനാണ് പലരുടേയും തീരുമാനം.

Top