സംസ്ഥാനത്ത് ഹോട്ടലുകളും ആരാധനാലയങ്ങളും ഇന്ന് മുതല്‍ നിയന്ത്രണങ്ങളോടെ തുറക്കും

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആരാധനാലയങ്ങളും, മാളുകളും ഹോട്ടലുകളും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കൊവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ പല ആരാധനാലയങ്ങളും ആളുകളെ കയറ്റേണ്ടെന്ന് തീരുമാനമെടുത്തിട്ടുണ്ട്. ബാക്കിയുളള ഇടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും ദര്‍ശനം.

65 വയസിന് മുകളിലുളളവര്‍ക്കും 10 വയസിന് താഴെയുളളവര്‍ക്കും പ്രവേശനമുണ്ടാകില്ല. പ്രസാദവും നിവേദ്യവും വിതരണം ചെയ്യില്ല. ഹോട്ടലുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായി ഹോട്ടലുകളിലും ആരാധനാലയങ്ങളിലും ഇന്നലെ അണുനശീകരണം നടത്തിയിരുന്നു.

Top