മോഡലുകളുടെ അപകട മരണം; പൊലീസ് ചോദ്യംചെയ്യലിനിടെ ഭീഷണിപ്പെടുത്തിയെന്ന് ഹോട്ടല്‍ ജീവനക്കാര്‍

കൊച്ചി: മോഡലുകളുടെ അപകടമരണത്തില്‍ അറസ്റ്റിലായ ഹോട്ടല്‍ ജീവനക്കാരെ പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. ചോദ്യം ചെയ്യലിനിടെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്. പരാതി എഴുതി നല്‍കണമെന്ന് ജീവനക്കാരോട് കോടതി നിര്‍ദേശിച്ചു. പൊലീസ് ഉണ്ടാക്കിയ തിരക്കഥക്ക് അനുസരിച്ചാണ് ഇപ്പോള്‍ കേസ് നീങ്ങുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു.

ഇന്നലെയാണ് ഹോട്ടലുടമയെയും അഞ്ച് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന അവശ്യത്തിലാണ് പൊലീസ് പ്രതികളുടെ മേല്‍ ചില സംശയങ്ങള്‍ ഉണ്ടെന്നാണ് പൊലീസിന്റെ വാദം. കസ്റ്റഡി അപേക്ഷയും പൊലീസ് കോടതിയില്‍ നല്‍കിയിട്ടുണ്ട്.

കാറൊടിച്ച ഷൈജുവിനെ സഹായിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഷൈജുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഐപിസി 304 വകുപ്പ് പ്രകാരം നരഹത്യക്കാണ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. അതിനെന്തിനാണ് നരഹത്യക്ക് കേസെടുത്തതെന്ന് പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചു. പ്രതികള്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

Top