ഹോ​ട്ട​ല്‍ ഉ​ട​മ​യു​ടെ ഭാ​ര്യ​യെ കൈ​യേ​റ്റം ചെ​യ്ത യു​വാ​വ് അ​റ​സ്​​റ്റി​ല്‍

പീരുമേട് : പാർസൽ വാങ്ങിയ ബിരിയാണിയിൽ മസാല കുറഞ്ഞതിന്റെ പേരിൽ ഹോ​ട്ട​ല്‍ ഉ​ട​മ​യു​ടെ ഭാ​ര്യക്ക് മർദ്ദനം. ഏ​ല​പ്പാ​റ സ്വ​ദേ​ശി മാ​ക്സി​നാ​ണ്​ (32) ഹോട്ടൽ ഉടമയുടെ ഭാര്യയെ കയ്യേറ്റം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏ​ല​പ്പാ​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ല്‍​ നി​ന്ന് മൂ​ന്നം​ഗ സം​ഘം ബി​രി​യാ​ണി വാ​ങ്ങി. ശേഷം ബിരിയാണിയിൽ മ​സാ​ല കുറവാണെന്ന് ആ​രോ​പി​ച്ച് ഇവർ ‌ ഹോ​ട്ട​ലി​ല്‍ ക​യ​റി ബഹളം വെച്ചു. നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് ഇ​വ​രെ മ​ട​ക്കി അ​യ​ച്ചെ​ങ്കി​ലും വീ​ണ്ടും എ​ത്തി സം​ഘ​ര്‍​ഷം ഉണ്ടാക്കുകയും ഹോ​ട്ട​ല്‍ ഉ​ട​മ​യു​ടെ ഭാ​ര്യ​യെ കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ്​ പ​രാ​തി. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Top