എന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍, കുറിപ്പെഴുതി ട്രെയിനു മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കി

കോട്ടയം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം കടക്കെണിയിലായെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ഹോട്ടലുടമ ജീവനൊടുക്കി. കോട്ടയം കുറിച്ചി ഔട്ട്‌പോസ്റ്റിലെ വിനായക ഹോട്ടല്‍ ഉടമ സരിന്‍ മോഹനാണ് (38) ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

തന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍ ആണെന്ന് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതിനു ശേഷമാണ് സരിന്‍ ജീവനൊടുക്കിയത്. അശാസ്ത്രീയമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് എല്ലാം തകര്‍ത്തതെന്നും 6 വര്‍ഷങ്ങള്‍ ജോലി ചെയ്താലും ബാധ്യതകള്‍ അവസാനിക്കില്ലെന്നും സരിന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Top