Hotel fire in Iraqi Kurdistan kills 17, including foreigners

എര്ബില്: ഇറാഖിലെ സ്വയംഭരണ കുര്‍ദ്ദിഷ് പ്രദേശ തലസ്ഥാനമായ എര്‍ബിലില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 21 പേര്‍ മരിച്ചു. എര്‍ബിലിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലായ കാപിറ്റ്യോളിലാണ് തീപിടിത്തം ഉണ്ടായത്.

വിദേശികളടക്കമുള്ളവരാണ് തീപിടിത്തത്തില്‍ മരിച്ചതെന്ന് എര്‍ബില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ സമാന്‍ ബര്‍ജാന്‍സി അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഹോട്ടലിലെ നീരാവി യന്ത്രത്തിലുണ്ടായ തകരാറു മൂലമാണ് തീ പിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 2010ല്‍ കുര്‍ദ്ദിഷിലെ മറ്റൊരു പ്രദേശമായ സുലൈമാനിയായില്‍ ഹോട്ടല്‍ തീപിടുത്തത്തെ തുടര്‍ന്ന് 30 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top