ഹോട്ടലിൽ ഒളി ക്യാമറ, ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

കൊച്ചി: ഹോട്ടലിന്റെ ശുചിമുറിയിൽ ഒളി ക്യാമറ. സംഭവത്തിൽ ഒരു ജീവനക്കാരനെ അറസ്റ്റു ചെയ്തു. പാലാരിവട്ടം ചിക്കിങ്ങിലാണ് സംഭവം. വൈകിട്ട് നാലു മണിയോടെ പാലാരിവട്ടം ചിക്കിങ്ങിലെ ശുചിമുറിയിലാണ് ഒളി ക്യാമറ കണ്ടെത്തിയത്.

ജീവനക്കാരനായ പാലക്കാട് സ്വദേശി വേൽ മുരുകനാണ് അറസ്റ്റിലായത്. ഇവിടെയെത്തിയ കുടുംബത്തിലെ പെൺകുട്ടികളിൽ ഒരാൾ ശുചിമുറി ഉപയോഗിക്കാൻ കയറിയപ്പോഴാണ് മൊബൈൽ ഫോണിൽ വീഡിയോ ക്യാമറ ഓൺ ചെയ്തുവച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് പെൺകുട്ടി മാതാപിതാക്കളെയും ജീവനക്കാരെയും വിവരം അറിയിക്കുകയായിരുന്നു.

Top