ഗുണനപ്പട്ടിക തെറ്റിച്ച ആദിവാസി ബാലനെ മര്‍ദ്ദിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍

വയനാട്: ഗുണനപട്ടിക തെറ്റിച്ചതിന് ആദിവാസി വിദ്യാര്‍ത്ഥിയെ ട്രൈബല്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ മര്‍ദ്ദിച്ചെന്നു പരാതി. വയനാട്ടില്‍ നെന്മേനി പഞ്ചായത്തിലെ ആനപ്പാറ ട്രൈബല്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ അനൂപിനെതിരെയാണ് വിദ്യാര്‍ത്ഥിയുടെ പരാതി. ചീങ്ങേരി കോളനിയിലെ ഒന്‍പത് വയസുകാരനാണ് മര്‍ദനമേറ്റത്.

ക്ലാസ് മോപ്പ് കൊണ്ട് മര്‍ദിച്ചെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. എന്നാല്‍ ഇന്നാണ് കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അമ്പലവയല്‍ പൊലീസ് കേസെടുത്തു. ആരോപണം ഹോസ്റ്റല്‍ വാര്‍ഡന്‍ നിഷേധിച്ചിരിക്കുകയാണ്.

Top