മൂന്ന് മാസം പ്രായമായ കുട്ടിയുമായി ഹോസ്റ്റലില്‍ അഭയം തേടിയ യുവതിയ്ക്ക് ക്രൂരമര്‍ദ്ദനം

റായ് പൂര്‍: ശുചീകരണ തൊഴിലാളിയായ സ്ത്രീയെ ഹോസ്റ്റല്‍ മുറിയില്‍ തറയിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു. ചത്തീസ്ഗഢില്‍ ഹോസ്റ്റല്‍ സൂപ്രണ്ടിന്റെ ഭര്‍ത്താവാണ് സ്ത്രീയെ നിലത്തുകൂടി വലിച്ചിഴയ്ക്കുകയും മര്‍ദിക്കുകയും ചെയ്തത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തായത്.

ഛത്തിസ്ഗഡിലെ ജനക്പൂരിലെ ബാര്‍വാനി കാന്യാ ആശ്രം ഹോസ്റ്റലില്‍ അഭയം തേടിയെത്തിയ യുവതിക്കാണ് മനുഷ്യമനസിനെ മരവിപ്പിക്കുന്ന രീതിയിലുള്ള അതിക്രമം നേരിടേണ്ടി വന്നത്. ആഗസ്റ്റ് 10 നാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ദമ്പതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

കനക്പുരിയിലെ ബര്‍വാനി കന്യ ആശ്രം ഹോസ്റ്റലിന്റെ സൂപ്രണ്ട് സുമിള സിങ്, ഭര്‍ത്താവ് രങ്കലാല്‍ സിങ് എന്നിവരാണ് സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീയോട് ക്രൂരത കാട്ടിയത്.

മൂന്നു മാസം പ്രായമായ കുഞ്ഞിനോടൊപ്പം ഹോസ്റ്റലിലെ ഒരു മുറിയില്‍ അഭയംതേടിയതായിരുന്നു സ്ത്രീ. ഇവരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.മുറിയിലെ കട്ടിലില്‍നിന്ന് സ്ത്രീയെ വലിച്ച് താഴെയിടുന്നതും വലിച്ചുകൊണ്ടു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

Top